Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Injured

Thiruvananthapuram

ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് രണ്ടുപേർക്ക് പരിക്ക്

വി​തു​ര: തോ​ട്ടു​മു​ക്ക് പേ​ര​യ​ത്തു പാ​റ സ്വ​രാ​ജ് ക​വാ​ട​ത്തി​നു സ​മീ​പം ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്.

വി​തു​ര പാ​ലോ​ട് റോ​ഡി​ൽ ചാ​യ​ത്തു നി​ന്ന് തി​രി​ഞ്ഞ് ചാ​രു​പാ​റ റോ​ഡി​ലൂ​ടെ നെ​ടു​മ​ങ്ങാ​ട് റോ​ഡി​ലേ​ക്കി​റ​ങ്ങി​യ മി​നി ലോ​റി​യും നെ​ടു​മ​ങ്ങാ​ട് വി​തു​ര റോ​ഡി​ലൂ​ടെ തോ​ട്ടു​മു​ക്ക് ഭാ​ഗ​ത്തു നി​ന്നു വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ 108 -ആം​ബു​ല​ൻ​സ് വി​ളി​ച്ച് ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

District News

പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി12​ഓ​ടെ കൂ​വ​പ്പ​ള്ളി കു​ള​പ്പു​റം കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ ആ​റ​ന്മു​ള സ്വ​ദേ​ശി​ക​ളാ​യ പാ​റ​പ്പു​റ​ത്ത് പു​ത്ത​ൻ​വീ​ട് സ​ഞ്ജി​ത് (28), കൈ​ലാ​സ​മം​ഗ​ലം ഇ​മ്മാ​നു​വ​ൽ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു.

ശ​ബ​രി​മ​ല ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങി​യ പോ​ലീ​സ് ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജീ​പ്പ് ഓ​ടി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

തീർഥാടകസം​ഘം സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

രാ​ജാ​ക്കാ​ട്: വേ​ളാ​ങ്ക​ണ്ണി യാ​ത്ര​ക​ഴി​ഞ്ഞു മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ട്രാ​വ​ലാ​ണ് പ​ന്നി​യാ​ർ​കൂ​ട്ടി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ച​ശേ​ഷം റോ​ഡി​ലേ​ക്കു മ​റി​ഞ്ഞ​ത്.വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ഹ​ന​ത്തി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്.

ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ​ട്ട​തു മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ സ​മീ​പ​ത്തെ മ​ൺ​തി​ട്ട​യി​ലേ​ക്ക് ഇ​ടി​പ്പി​ച്ചു നി​ർ​ത്തു​വ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

ആ​ഷ(29), അ​ൻ​വി​ത(2)​എ​ന്നീ യാ​ത്ര​ക്കാ​ർ​ക്ക് സാ​ര​മി​ല്ലാ​ത്ത പ​രി​ക്കേ​റ്റു. 16 യാ​ത്ര​ക്കാ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.പ​രി​ക്കേ​റ്റ​വ​രെ രാ​ജാ​ക്കാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​ന​ൽ​കി വി​ട്ട​യ​ച്ചു.

District News

ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു ര​ണ്ടു പേ​ർ​ക്ക് പ​രിക്ക്

നെടു​ങ്ക​ണ്ടം: സ​ഹോ​ദ​ര​ങ്ങ​ൾ സ​ഞ്ചരി​ച്ച ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രിക്ക്. ച​തു​രം​ഗ​പ്പാ​റ ശാ​ന്ത​രു​വി സ്വ​ദേ​ശി കാ​ര​പ്ലാ​ക്ക​ല്‍ സി​നു വി​ജ​യ​ന്‍ (39) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മേ​ലേ​ചെ​മ്മ​ണ്ണാ​ര്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. സി​നു ആ​യി​രു​ന്നു ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന​ത്. വ​ട്ട​പ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം കു​ത്തി​റ​ക്ക​ത്തി​ല്‍ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. മേ​ലേചെ​മ്മ​ണ്ണാ​ർ ജം​ഗ്‌​ഷ​നി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കു​രി​ശും​തൊ​ട്ടി​യി​ല്‍ ഇ​ടി​ച്ച് വാ​ഹ​നം ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ര്‍ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സി​നു​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.സി​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍​മാ​യ ഉ​ടു​മ്പ​ന്‍​ചോ​ല കാ​ര​പ്ലാ​ക്ക​ല്‍ ബി​നീ​ഷ് വി​ജ​യ​ന്‍ (45) ബി​നു വി​ജ​യ​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍​ക്ക് ത​ല​യി​ലും മു​ഖ​ത്തു​മാ​ണ് പ​രി​ക്ക്. ഒ​പ്പം യാ​ത്ര​ചെ​യ്ത ബ​ന്ധു കാ​ഞ്ചി​യാ​ര്‍ സ്വ​ദേ​ശി ര​തീ​ഷ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
പോ​സ്റ്റ്മോ​ര്‍​ട്ടത്തിനു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി​യ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. അ​നു​വാ​ണ് സി​നു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ആ​രാ​ധ്യ, അ​ഥീ​ന.

District News

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ലോ​റി​ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് 

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ച​ര​ക്കുലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ലോ​റി​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​ർ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രാ​കേ​ഷി​നെ (24) ഇ​രി​ട്ടി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ലോ​റി ഉ​ട​മ ജ​ഗ​ദീ​ഷി​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ മാ​ക്കൂ​ട്ടം-​പെ​രു​മ്പാ​ടി ചു​ര​ത്തി​ൽ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റി​ന് ഒ​രു കി​ലോ​മീ​റ്റ​ർ മു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്ര​ദു​ർ​ഗ​യി​ൽ നി​ന്ന് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

District News

ക്വാ​റി​യി​ൽ നി​ന്ന് ക​ല്ല് തെ​റി​ച്ചു​വീ​ണ് രണ്ടുപേ​ർ​ക്ക് പ​രി​ക്ക്

മു​ക്കം: ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ നി​ന്നും ക​ല്ല് തെ​റി​ച്ച് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​തോ​ട്ടു​മു​ക്കം ദേ​വ​സ്വം കാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യി​ൽ നി​ന്ന് ക​ല്ല് തെ​റി​ച്ച് ദേ​ഹ​ത്ത് വീ​ണാ​ണ് തെ​ക്ക​നാ​ട്ട് ഷോ​ജി, ചാ​ല​ക്ക​ൽ ജ​ലീ​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

ക്വാ​റി​യി​ൽ നി​ന്നും എ​ഴു​പ​ത് മീ​റ്റ​ർ ദൂ​രെ പ​റ​മ്പി​ൽ ജോ​ലി​യെ​ടു​ത്ത് കൊ​ണ്ടി​രി​ക്കെ​യാ​ണ് ക​ല്ല് വീ​ണ് ഷോ​ജി​യു​ടെ ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജ​ലീ​ലി​ന് കാ​ലി​നാ​ണ് പ​രി​ക്ക്. ഉ​ഗ്ര സ്ഫോ​ട​ന​ങ്ങ​ൾ മൂ​ലം വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ക​ൾ വീ​ഴ്ത്തി​യും, ക​ല്ലു​ക​ൾ തെ​റി​ച്ച് സ്വൈ​ര്യ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യും ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി അ​ട​ച്ചു​പൂ​ട്ട​ണ​മെ ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഒ​രു മാ​സ​ത്തോ​ള​മാ​യി സ​മ​ര​ത്തി​ലാ​ണ്.

ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യി​ൽ, ലൈ​സ​ൻ​സി​ന്‍റെ മ​റ​വി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി വ​ൻ​തോ​തി​ൽ ഖ​ന​നം ന​ട​ത്തു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ക്വാ​റി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ച്ചു

മു​ക്കം: തോ​ട്ടു​മു​ക്കം ദേ​വ​സ്വം കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ നി​ന്ന് ക​ല്ല് തെ​റി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഹ​മ്മ​ദ്കു​ട്ടി പൂ​ള​ത്തൊ​ടി, ടി.​പി ഷ​റ​ഫു​ദ്ധീ​ൻ, മു​ഹ​മ്മ​ദ് യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. മാ​വൂ​ർ ചെ​റൂ​പ്പ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ല്ല​ളം സ്വ​ദേ​ശി​ക​ളാ​യ അ​ച്യു​ത​ൻ, ഗോ​പേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ഡീ​സ​ൽ ടാ​ങ്ക് ത​ക​ർ​ന്ന് റോ​ഡി​ൽ ഡീ​സ​ൽ വ്യാ​പി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഡീ​സ​ൽ ക​ഴു​കി ക​ള​ഞ്ഞ​ത്.

District News

ദേ​ശീ​യ​പാ​ത​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മൂ​ന്നു​പീ​ടി​ക: ക​യ്പ​മം​ഗ​ലം വ​ഴി​യ​മ്പ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വ​ഴി​യ​മ്പ​ലം സ്വ​ദേ​ശി പൊ​ന്നാ​മ്പ​ടി വീ​ട്ടി​ൽ മൂ​സ​ക്കു​ട്ടി (75), തൃ​ശൂ​ർ ക​ലൂ​ർ സ്വ​ദേ​ശി തൈ​ന​ക​ത്ത് വീ​ട്ടി​ൽ ഷാ​ജു (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പെ​രി​ഞ്ഞ​നം ലൈ​ഫ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​ർ​ദി​ശ​ക​ളി​ൽ​നി​ന്നു വ​ന്ന കാ​ർ വ​ഴി​യ​മ്പ​ലം പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പ​ത്തു​വ​ച്ച് നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Kerala

കു​ന്നി​ക്കോ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ ഇ​ടി​ച്ചു; കി​ണ​റ്റി​ൽ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു

കൊ​ല്ലം: കു​ന്നി​ക്കോ​ട് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കി​ണ​റ്റി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു.

മ​ഠ​ത്തി​ൽ വ​ട​ക്കേ​തി​ൽ അ​ഞ്ജു​വും മ​ക​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

പ​രി​ക്കേ​റ്റ അ​മ്മ​യെ​യും മ​ക​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Latest News

Corehub Up